കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം.
2018 ജൂലായ് ഒന്ന് മുതൽ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ്. 48.41 ലക്ഷം ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമായി ആകെ 1.1 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി പ്രതിവര്‍ഷം 6112.20 കോടി രൂപയാണ് സർക്കാരിന് അധിക ചെലവ് വരുക. ഏഴാം ശമ്പളകമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ബത്ത വര്‍ധിപ്പിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here