കേരളത്തിന് സഹായം ഉറപ്പ് നല്‍കി ലോകബാങ്കും എഡിബിയും

പ്രളയക്കെടുതിയില്‍ നിന്ന് കരകയറി പുതിയ കേരളം നിര്‍മ്മിക്കാന്‍ ലോകബാങ്കും എഡിബിയും സഹായം നല്‍കുമെന്ന് പ്രാഥമിക സൂചന. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാനത്തിന് സഹായം നല്‍കുമെന്നാണ് ലോകബാങ്കും എഡിബിയും അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ലോകബാങ്ക്, എഡിബി പ്രതിനിധികള്‍ ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രിയുമായി ഇതേ കുറിച്ച് ചര്‍ച്ച ചെയ്യും.
പുനരുദ്ധാരണ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ലോക ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങള്‍ ഉദാരമാക്കി കേരളത്തിന് സഹായം നല്‍കാമെന്നാണ് ലോകബാങ്ക് അറിയിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ രാവിലെ 9.30 മുതല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലോക ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് വായ്പാ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here