സ്റ്റാലിനെ നേതാവായി അംഗീകരിക്കണമെങ്കില്‍ തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണം: എം.കെ അഴഗിരി

ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിനെ നേതാവായി അംഗീകരിക്കണമെങ്കില്‍ തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് മൂത്ത സഹോദരനും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.കെ അഴഗിരി. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഴഗിരി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ പാര്‍ട്ടിയില്‍ തിരികെയെത്താന്‍ തനിക്ക് ആഘ്രഹമുണ്ട്. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയല്ലാതെ സ്റ്റാലിന് മുന്നില്‍ മറ്റ് വഴികളില്ല. വീണ്ടും പാര്‍ട്ടിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭാവി പരിപാടികള്‍ അണികളുമായി ചേര്‍ന്ന് തീരുമാനിക്കുമെന്നും അഴഗിരി പറഞ്ഞു. സ്റ്റാലിനെ വധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് 2014 ല്‍ അഴഗിരിയെ ഡിഎംകെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here