മാധ്യമ പ്രവർത്തകയെ വെട്ടിക്കൊന്നു

ധാക്കയിൽ മാധ്യമ പ്രവർത്തകയെ അക്രമസംഘം രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷൻ ചാനലായ ആനന്ദ ടിവി കറസ്‌പോണ്ടന്റ് സുബർണ നോഡി (32)യാണ് കൊല്ലപ്പെട്ടത്.
ധാക്കയിലെ പബ്‌ന ജില്ലയിലെ രാധാനഗറിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികൾ സുബർണ്ണയുടെ വീടിനു മുന്നിലെ കോളിങ് ബെൽ അമർത്തി. വാതിൽ തുറന്ന സുബർണയെ കൈയിൽ കരുതിയിരുന്ന ആയുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സമീപവാസികൾ സുബർണയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവാഹമോചന ഹർജി നൽകിയ ശേഷം ഒൻപത് വയസുള്ള മകൾക്കൊപ്പമാണ് സുബർണ താമസിച്ചിരുന്നത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പത്തോളം പേർ സംഘത്തിലുണ്ടായിരുന്നെന്നും പൊലിസ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here