പരോള്‍ കാലാവധി നീട്ടിനല്‍കിയില്ല; ലാലു പ്രസാദ് യാദവ് കോടതിയില്‍ കീഴടങ്ങി

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സിബിഐ കോടതിക്ക് മുമ്പാകെ കീഴടങ്ങി. ചികിത്സയ്ക്കായി പരോള്‍ കാലാവധി നീട്ടി നല്‍കണമെന്ന അപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. ഹര്‍ജി തള്ളിയ കോടതി ലാലുവിനോട് ഓഗസ്റ്റ് 30 ന് മുന്‍പ് ജയിലിലേക്ക് തിരികെപ്പോകാനും നിര്‍ദേശിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കോടതി നിര്‍ദേശം അനുസരിച്ച് കീഴടങ്ങുകയാണെന്ന് ലാലു പറഞ്ഞു. 1990 ലെ കാലിത്തീറ്റ കുംഭകോണക്കേസില്‍ പ്രതിയായാണ് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു ജയില്‍ശിക്ഷ അനുഭവിക്കുന്നത്.
Jharkhand: RJD Chief Lalu Prasad Yadav reaches CBI Court. He had been ordered to surrender today by Ranchi High Court. #FodderScam pic.twitter.com/v2XbU9BBC5
— ANI (@ANI) August 30, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here