വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി; സൗദി ശൂറാ കൗൺസിൽ ചർച്ച ചെയ്യും

സൗദിയിലെ വിദേശ തൊഴിലാളികൾ നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏർപ്പെടുത്താനുള്ള നിർദേശം ബുധനാഴ്ച ചേരുന്ന സൗദി ശൂറാ കൗൺസിൽ പരിഗണിക്കും. കൗൺസിലിന്റെ സാമ്പത്തിക സമിതിയാണ് ഇതുസംബന്ധമായ നിർദേശം മുന്നോട്ടു വെച്ചത്.
മുൻ കൗൺസിൽ അംഗം ഹുസാം അൽ അന്കാരി തയ്യാറാക്കിയ റിപ്പോർട്ടിൽ പന്ത്രണ്ട് ആർട്ടിക്കിൾ ആണുള്ളത്. വിദേശികളുടെ വരുമാനം പരമാവധി സൗദിക്കകത്ത് തന്നെ വിനിയോഗിക്കാൻ പ്രേരിപ്പിക്കുക, വിദേശികൾ നിയമ വിരുദ്ധമായി ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നത് അവസാനിപ്പിക്കുക, ബിനാമി ബിസിനസിനു തടയിടുക തുടങ്ങിയവയാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടു വെക്കാൻ കാരണം. വിദേശികൾ അനധികൃതമായി സമ്പാദിക്കുന്നതും വിദേശത്തേക്ക് പണം കടത്തുന്നതും രാജ്യത്തിൻറെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here