ഏറനാട് എക്സ്പ്രസ്, ഇന്റര്‍ സിറ്റി എക്സ്പ്രസ് ഭാഗികമായേ സര്‍വ്വീസ് നടത്തൂ

പാളത്തിലെ അറ്റകുറ്റപ്പണികള്‍ കാരണം ഇന്ന് ഏറനാട് എക്സ്പ്രസ്സും, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സും ഇന്ന് ഭാഗീകമായേ സര്‍വ്വീസ് നടത്തൂ. പള്ളിപ്പുറം, കുറ്റിപ്പുറം സ്റ്റേഷനുകൾക്കിടയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. നാഗർകോവിലിൽനിന്ന് പുലർച്ചെ രണ്ടിന് പുറപ്പെടുന്ന ഏറനാട് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. വൈകീട്ട് 4.30-ന് എറണാകുളത്തുനിന്ന് നാഗർകോവിലിലേക്ക് മടങ്ങും. രാവിലെ 7.20-ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഏറനാട് കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ഉച്ചയ്ക്ക് 12.10-ന് കോഴിക്കോടുനിന്ന് മംഗളൂരുവിലേക്ക് മടങ്ങും. എറണാകുളത്തുനിന്ന് രാവിലെ 6.45-ന് പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂരിൽനിന്ന് വൈകീട്ട് ആറിന് എറണാകുളത്തിന് മടങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here