വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അംബികയ്ക്ക് പങ്കെടുക്കണം, മുന്നില്‍ ഇനി രണ്ട് ദിവസം മാത്രം

ഇരുപത്തിനാലാമത് വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് സ്പെയിനില്‍ തുടക്കമാകുമ്പോള്‍ യോഗ്യത നേടിയിട്ടും സാമ്പത്തിക ബാധ്യത കാരണം അങ്ങോട്ട് പോകാന്‍ കഴിയാത്തതിന്റെ വീര്‍പ്പുമുട്ടലിലാണ് പേരൂര്‍ക്കട സ്വദേശി കുമാരി അംബിക. സെപ്തംബര്‍ നാല് മുതല്‍ 16വരെയാണ് വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. രണ്ടര ലക്ഷത്തോളം രൂപയാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അംബികയ്ക്ക് വേണ്ടത്. ബാംഗ്ലൂര്‍ ആസ്ഥാനമായ മാസ്റ്റേഴ്സ് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് മത്സരാര്‍ത്ഥികളെ സ്പെയിനിലേക്ക് കൊണ്ട് പോകുന്നത്. കുറച്ച് പണം അധികൃതര്‍ക്ക് കൈമാറിയെങ്കിലും ബാക്കി കൂടി ഒപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് അംബികയും അവരെ അറിയുന്നവരും.
ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ സെക്രട്ടറിയേറ്റില്‍ നിന്ന് സെഷന്‍ ഓഫീസറായി വിരമിച്ചയാളാണ് അംബിക. ഭര്‍ത്താവ് പ്രസന്നകുമാറും, മരിച്ച് പോയ സഹോദരന്റെ കുടുംബവും, കുഞ്ഞമ്മയും അടക്കമുള്ള ഒരു വലിയ കുടുംബമാണ് അംബികയുടേത്. ഇവരെയെല്ലാം സംരക്ഷിക്കുന്നത് അംബികയാണ്. സ്പോര്‍ട്സ് കൗണ്‍സിലിനും, കായിക മന്ത്രിയ്ക്കും അടക്കം അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് അമ്പത്തിയാറുകാരിയായ ഈ വീട്ടമ്മ. അംബികയെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാം 9446319098. സഹായങ്ങള്‍ ഈ അക്കൗണ്ടിലേക്ക് അയക്കാം
A/c number: 57000692066
Ifc code: SBIN 0070415
Branch: tvm vegasbavan branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here