21
Apr 2019
Sunday

സെപ്റ്റംബറിലെ ആദ്യ ആഴ്ച ബാങ്കുകള്‍ക്ക് അവധിയോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്:

bank holiday

സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ആറുദിവസം ബാങ്കുകള്‍ തുറക്കില്ലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. 3,4,5,6,7 തിയതികളില്‍ കേരളത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഒരാഴ്ച ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന വൈസ് പ്രസിഡന്റ് അശ്വനി റാണ പറഞ്ഞു. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ് സെപ്റ്റംബര്‍ നാല്, അഞ്ച് തിയതികളില്‍ കൂട്ട അവധി എടുക്കുന്നത്. എന്നാല്‍, ഇവ പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും റാണ വ്യക്തമാക്കി. സെപ്റ്റംബര്‍ മൂന്നിന് ജന്മാഷ്ടമി ദിനത്തില്‍ കേരളത്തിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്നും അശ്വനി റാണ വ്യക്തമാക്കി.

CLOSE
CLOSE
Top