Advertisement

കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ നൈജീരിയൻ ഹൈക്കമ്മീഷൻ അനുശോചനം രേഖപ്പെടുത്തി

August 31, 2018
Google News 0 minutes Read
nigeria

ലാഗോസ്: കേരളാ ജനത നേരിട്ട അപ്രതീക്ഷിത പ്രളയ ദുരന്തത്തിൽ നൈജീരിയൻ ഹൈക്കമ്മീഷണർ മേജർ ജനറൽ ക്രിസ് സൺഡേ എസേ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയുമായും പ്രത്യേകിച്ച് നൈജീരിയയിൽ ആയിരിക്കുന്ന കേരളാ ജനതയുമായും ഉള്ള നൈജീരിയയുടെ ബന്ധം വർഷങ്ങളുടെ പഴക്കം ഉള്ളതാണെന്നും, ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും, നഷ്ടങ്ങളെ അതിജീവിക്കാൻ പ്രാർത്ഥിക്കുന്നു എന്നും കേരളാ സമാജം പ്രസിഡന്റിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഏകദേശം ആയിരത്തോളം മലയാളികളാണ് ജോലിയ്ക്കും മറ്റുമായി നൈജീരിയയിൽ ആയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here