‘പാതി തീ അണയ്ക്കാം’; സംസ്ഥാനത്തിന് നല്‍കുന്ന മണ്ണെണ്ണയുടെ വില കുറച്ചു, സൗജന്യമായി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മണ്ണെണ്ണ സൗജന്യമായി നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. എന്നാല്‍, ലിറ്ററിന് 70 രൂപ നിരക്കില്‍ സംസ്ഥാനത്തിന് നല്‍കാന്‍ തീരുമാനിച്ച മണ്ണെണ്ണയുടെ വില കേരളത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രം 42 രൂപയായി കുറച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണ സൗജന്യമായി അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍, ലിറ്ററിന് 70 രൂപ നിരക്കില്‍ മണ്ണെണ്ണ നല്‍കാമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. തുടര്‍ന്നാണ് മണ്ണെണ്ണയുടെ വില കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായത്.
42 രൂപ നിരക്കില്‍ മണ്ണെണ്ണ വാങ്ങാന്‍ സംസ്ഥാനം ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here