വൈത്തിരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

വൈത്തിരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കെഎസ്ബി ഓഫീസിനടുത്ത് ദേശീയപാതയിലാണ് സംഭവം. കാർ പൂർണമായും കത്തി നശിച്ചു.
ഷോർട്ട് സർക്യൂട്ട് മൂലമാണ് കാറിന് തീപിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പുൽപ്പള്ളി സ്വദേശി അനീഷിന്റെയാണ് കാർ. തീപിടിച്ച സമയത്ത് അനീഷും ഭാര്യയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാറിന് തീപിടിക്കുന്നു എന്ന് മനസ്സിലാക്കിയ ഇവർ ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
തീ പിടിച്ചതിനെ തുടർന്ന് അഗ്നിശമനവകുപ്പും പോലീസും സ്ഥലത്തെത്തി തീ ്മയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here