21
Apr 2019
Sunday

രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥരെ ആദരിക്കല്‍; അതൃപ്തി അറിയിച്ച് പോലീസ് സംഘടനകള്‍

പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും ചുമതലയുണ്ടായിരുന്ന 42 ഉന്നത ഉദ്യോഗസ്ഥരെ ഡിജിപി പ്രത്യേകം ആദരിക്കുന്നതില്‍ പോലീസ് സംഘടനകള്‍ക്ക് അതൃപ്തി. ദുരന്ത നിവാരണത്തിനായി കഷ്ടപ്പെട്ട മറ്റ് പോലീസുകാര്‍ക്ക് അംഗീകാരമില്ലെന്നതാണ് പല ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ നിന്ന് ഉയര്‍ന്നുവന്ന ആരോപണം. രക്ഷാപ്രവർത്തനം നടത്തിയ ഡിവൈഎസ്പിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും തഴഞ്ഞുവെന്നാണ് ആക്ഷേപം.

CLOSE
CLOSE
Top