Advertisement

DGP യോഗേഷ് ഗുപ്‍തയ്ക്കെതിരായ ഉന്നതതല അന്വേഷണം; ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട്‌ നൽകും

4 hours ago
Google News 2 minutes Read

ഡിജിപി യോഗേഷ് ഗുപ്‍തയ്ക്കെതിരായ ഉന്നതതല അന്വേഷണത്തിൽ ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട്‌ നൽകും. വിജിലൻസ് ഡയറക്ടറായിരിക്കെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തുവെന്നാണ് റിപ്പോർട്ട്. യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷന് തടയിടാനാണ് സർക്കാർ നീക്കം. സർക്കാർ അനുവാദം ഇല്ലാതെ സ്വന്തം താല്പര്യം പ്രകാരം അന്വേഷണങ്ങൾ നടത്തി.

യോഗേഷ് ഗുപ്തയെ വിജിലൻസ് തലപ്പത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് അന്വേഷണം. കെ എം എബ്രഹാമിന്റെ കേസിലെ ഇടപെടുലിൽ ഉൾപ്പെടെയാണ് അന്വേഷണം. ഡിജിപി റവാഡയ്ക്ക് കത്ത് അയച്ചത് അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ വരുമോ എന്നും പരിശോധിക്കുന്നുണ്ട്. കേന്ദ്രസർവീസിൽ നിയമനം ലഭിക്കുന്നതിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് യോഗേഷ് ഗുപ്‍തയ്ക്കെതിരായ അന്വേഷണം പൂർത്തിയാക്കി ഉടൻ‌ റിപ്പോർട്ട് നൽകുന്നത്.

Read Also: AIG വിജി വിനോദ് കുമാറിനെതിരായ ആരോപണം; പരാതിക്കാരായ വനിത SIമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനുള്ള വിജിലൻസിന്റെ സ്ഥിതിവിവര റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറാത്തതിന് എതിരെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരെയും എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.

Story Highlights : Chief Secretary will give report soon in High-level inquiry against DGP Yogesh Gupta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here