സേലത്ത് വാഹനാപകടം; മലയാളികളടക്കം ഏഴ് പേർ മരിച്ചു

സേലത്ത് ഉണ്ടായ വാഹനാപകടത്തിൽ ഏഴ് മരണം. ബംഗളൂരൂ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ബസും സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോകുന്ന ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി ഒന്നരയേടെ സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസിൽ വച്ചായിരുന്നു അപകടം. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്നാണ് സൂചന. ഒരാൾ കോട്ടയം സ്വദേശി ജിമ്മി ജേക്കബ് ആണെന്ന് സൂചനയുണ്ട്. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. കൃഷ്ണഗിരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിൽ ഡിവൈഡറിൽ തട്ടി എതിരെ വരുകയായിരുന്ന ട്രാവൽസിൽ ഇടിക്കുകയായിരുന്നു.
അതേസമയം, അപകടത്തിൽ 37 പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here