ഏഷ്യന്‍ ഗെയിംസിന് ഇന്ന് സമാപനം; റാണി രാംപാല്‍ ഇന്ത്യന്‍ പതാകയേന്തും

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് ഇന്ന് തിരശ്ശീല വീഴും. ആഗസ്റ്റ് 18 ന് ആരംഭിച്ച 18-ാമത് ഏഷ്യന്‍ ഗെയിംസിന്റെ സമാപന ചടങ്ങ് വൈകീട്ട് 4.30 ന് ആരംഭിക്കും. വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. ജക്കാര്‍ത്തയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പതാകയേന്താന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് റാണി രാംപാല്‍ മാധ്യമങ്ങളോട് പങ്കുവെച്ചു.
Hockey India congratulates @imranirampal, the Captain of the Indian Women’s Hockey Team, who will be holding up the tricolour for the Indian contingent during the closing ceremony of the @asiangames2018 in Jakarta & Palembang on 2nd September. #IndiaKaGame #AsianGames2018 pic.twitter.com/COoox6bf07
— Hockey India (@TheHockeyIndia) September 1, 2018
നേരത്തെ, വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ സില്‍വര്‍ മെഡല്‍ സ്വന്തമാക്കിയിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റാണി രാംപാലിന്റെ കീഴില്‍ ഇന്ത്യന്‍ ഹോക്കി ടീം ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലിലേക്കെത്തിയത്. ഫൈനലില്‍ ജപ്പാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വനിതാ ടീം പരാജയപ്പെട്ടത്.
അതേസമയം, ചരിത്രത്തിലെ മികച്ച മെഡല്‍ വേട്ടയുമായാണ് ഇന്ത്യന്‍ താരങ്ങള്‍ ജക്കാര്‍ത്തയില്‍ നിന്ന് മടങ്ങുന്നത്. 69 മെഡലുകളാണ് ഇന്ത്യ ജക്കാര്‍ത്തയില്‍ ആകെ സ്വന്തമാക്കിയത്. ഇത് ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ വേട്ടയാണ്. 15 സ്വര്‍ണം, 24 വെള്ളി, 30 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here