കേരളത്തില്‍ പുതിയ ക്വാറികള്‍ക്കുള്ള ഖനനാനുമതി നിറുത്തി

quarry

പ്രളയത്തിന്റേയും  ഉരുള്‍പൊട്ടലിന്റേയും പശ്ചാത്തലത്തില്‍ കേരളത്തിൽ പുതിയ ക്വാറികൾക്കുള്ള ഖനനാനുമതി നൽകുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർത്തിവച്ചു. ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പരിസ്ഥിതി അനുമതി തേടിയുള്ള അപേക്ഷകൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ദ സമിതി തീരുമാനം.

കേരളത്തിൽ നടക്കുന്ന ഖനനത്തിന്‍റെ സമഗ്ര വിവരങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനത്തോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Top