ബിഎഡ് വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാർഡിൽ സ്വന്തം ചിത്രത്തിനുപകരം അച്ചടിച്ചുവന്നത് അമിതാഭ് ബച്ചന്റെ ചിത്രം !

ബിഎഡ് വിദ്യാർഥിക്കുള്ള അഡ്മിറ്റ് കാർഡിൽ അമിതാഭ് ബച്ചന്റെ ചിത്രം. ഉത്തർപ്രദേശ് ഫസിയാബാദിലെ ഡോ.റാം മനോഹർ ലോഹ്യ അവധ് സർവ്വകലാശാലയുടെ അഡ്മിഷൻ കാർഡിലാണ് വിദ്യാർത്ഥിയുടെ ഫോട്ടോ വരേണ്ട ഭാഗത്ത് അമിതാഭ് ബച്ചന്റെ ചിത്രം വന്നിരിക്കുന്നത്. ഗോണ്ട ജില്ലയിലെ രവീന്ദ്ര സിംഗ് സ്മാരക് മഹാവിദ്യാലയത്തിലെ വിദ്യാർഥിയായ അമിതി ദിവേതിക്കാണ് ബച്ചന്റെ ചിത്രം അച്ചടിച്ച കാർഡ് ലഭിച്ചത്.
രണ്ടാം വർഷ പരീക്ഷക്കുള്ള അപേക്ഷ ഫോം തന്റെ ഫോട്ടോ സഹിതമാണ് പൂരിപ്പിച്ച് അയച്ചതെന്ന് അമിത് പറയുന്നു. എന്നാൽ അഡ്മിറ്റ് കാർഡ് കിട്ടിയപ്പോൾ അതിൽ അമിതിന്റെ ഫോട്ടോക്ക് പകരം അമിതാഭ് ബച്ചന്റെ ഫോട്ടോയാണ് ഉണ്ടായിരുന്നത്. മറ്റ് രേഖകൾ സമർപ്പിച്ചതുകൊണ്ട് തന്നെ പരീക്ഷ എഴുതാൻ അനുവദിച്ചെങ്കിലും തന്റെ മാർക്ക് ഷീറ്റിനെക്കുറിച്ചോർത്ത് പേടിയുണ്ടെന്നും അമിത് കൂട്ടിച്ചേർത്തു.
ഇന്റർനെറ്റ് കഫേയിൽ നിന്നും അപേക്ഷ ഫോം പൂരിപ്പിച്ചപ്പോൾ തെറ്റ് പറ്റിയതാകാമെന്നാണ് കോളേജ് അഡ്മിനിസ്‌ട്രേഷൻ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here