വയനാട്ടില്‍ ഇന്ന് എലിപ്പനി പ്രതിരോധ യജ്ഞം

rat bite fever

വയനാട് ജില്ലയില്‍ ഇന്ന് ആഗോര്യ വകുപ്പിന്റെ എലിപ്പനി പ്രതിരോധ യജ്ഞം. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും ഇന്ന് പ്രതിരോധ മരുന്ന് നൽകും. ഇതുവരെ 12 പേർക്ക് വയനാട്ടില്‍ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം പ്രളയബാധിത പ്രദേശത്ത് ഉള്ളവരാണ്. ജില്ലയിലെ പ്രളയബാധിത മേഖലയില്‍ എലിപ്പനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തുന്നത്. വയനാട്ടില്‍ 24 താല്‍ക്കാലിക ഡിസ്‌പന്‍സറികള്‍ തുറന്നിട്ടുണ്ട്. പ്രതിരോധ മരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്യാനാണ് നീക്കം. സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ സമീപിക്കാനാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More