Advertisement

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചത് 113 പേര്‍; കൂടുതല്‍ മരണങ്ങളും എലിപ്പനി മൂലം

July 8, 2023
Google News 2 minutes Read
113 death monsoon diseases in Kerala

പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍ എന്‍ വണ്‍, സിക്ക എന്നിവയാണ് മരണകാരണങ്ങള്‍. 3,80,186 പേരാണ് ഇക്കാലയളവില്‍ ചികിത്സതേടിയത്. (113 death monsoon diseases in Kerala)

എലിപ്പനി കാരണമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചത്. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപനി കാരണം മരിച്ചത്. ഈ വര്‍ഷം ഇതുവരെ 65 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും ഒരുമാസത്തിനുള്ളിലാണെന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു. കൊതുക് നിര്‍മാര്‍ജനത്തിലെ പാളിച്ചയും മഴക്കാല പൂര്‍വശുചീകരണവും ഡ്രൈഡേയും കാര്യക്ഷമമാകാത്തതാണ് ഡെങ്കി ശക്തിപ്രാപിക്കാന്‍ കാരണം.

Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

അതേസമയം ആലപ്പുഴയില്‍ അപൂര്‍വ രോഗം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് അറിയിപ്പ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ചയുടല്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തി. ആശങ്ക വേണ്ടെന്നും രോഗത്തിന്റെ മരണനിരക്ക് 100 ശതമാനത്തിനടുത്താണെന്നിരിക്ക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Story Highlights: 113 death monsoon diseases in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here