Advertisement

സ്വകാര്യ ചാനലുകൾ ‘ദളിത്’ എന്ന പദം ഉപയോഗിക്കരുത് : വിവരസാങ്കേതിക മന്ത്രാലയം

September 4, 2018
Google News 1 minute Read
private tv channels should refrain from using the word dalit

പട്ടികജാതിയിൽപ്പെട്ടവരെ ‘ദളിത്’ എന്ന് സംബോധന ചെയ്യരുതെന്ന് സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളോട് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ നിർദ്ദേശം. ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രാലയം എല്ലാ സ്വകാര്യ ചാനലുകളോടും ഇത് ആവശ്യപ്പെട്ടിരിക്കുന്നത്.

ബോംബെ ഹൈക്കോടതിയാണ് വിവരസാങ്കേതിക മന്ത്രാലയത്തിനോട് സ്വകാര്യ ടിവി ചാനലുകൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകാൻ ഉത്തരവിടുന്നത്. നാഗ്പൂർ ഹൈക്കോടതിയിൽ പങ്കജ് മെശ്രാം സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

പട്ടികജാതിയിൽപ്പെട്ടവരെ സൂചിപ്പിക്കാൻ ‘ദളിത്’ എന്ന പദം ഉപയോഗിക്കരുതെന്നും ‘ഷെഡ്യൂൾഡ് കാസ്റ്റ്’ എന്ന പദത്തിന്റെ അതത് പ്രാദേശിക ഭാഷകളിലെ തർജിമ ഔദ്യോഗിക കാര്യങ്ങൾക്കും, സെർട്ടിഫിക്കറ്റുകളിലും മാത്രം ഉപയോഗിച്ചാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here