20
Feb 2019
Wednesday
Kuttanadu

ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ സത്യപ്രതിജ്ഞ ഒക്ടോബർ 3 ന്

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഒക്ടോബർ 3ന് സത്യപ്രതിജ്ഞ ചെയ്യും.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി ഒക്ടോബർ 2നാണ് അവസാനിക്കുക. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്ര സർക്കാരിനയച്ച കത്തിൽ സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയായ രഞ്ജൻ ഗൊഗോയുടെ പേരാണ് ശുപാർശ ചെയ്തത്.

ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ അടുത്ത 3ന് രാഷ്ട്രപതി മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

Top