ആലപ്പുഴയില്‍ ആംബുലന്‍സിന് തീ പിടിച്ച് രോഗി മരിച്ചു

ആലപ്പുഴ ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു. ചമ്പക്കുളം കൊണ്ടാക്കല്‍ വട്ടപ്പുള്ളിത്തറ മോഹനന്‍ നായര്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ഗവ. ആശുപത്രിക്കു സമീപമായിരുന്നു സംഭവം. മോഹനന്‍ നായര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിനിടെ സിലണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
ഉഗ്രസ്‌ഫോടനത്തില്‍ സമീപത്തെ കടയും കാറും മൂന്ന് ബൈക്കുകളും കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് സെയ്ഫുദ്ദീന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹൃദയാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിലായ മോഹനന്‍ നായരെ 108 ആംബുലന്‍സില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് മോഹനന്‍ നായരെയും കൊണ്ട് പുറത്തേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ഈ സമയം ഓടിമാറിയതിനാല്‍ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മോഹനന്‍ നായരടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here