Advertisement

ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്; സ്ഥാനാർത്ഥിത്വ വിവാദത്തെ കുറിച്ച് മോഹൻലാൽ

September 5, 2018
1 minute Read
mohanlal

ലോക്സഭാ സ്ഥാനാർത്ഥിയാകുന്നുവെന്നത് താൻ അറിഞ്ഞിട്ടില്ലെന്ന് നടൻ മോഹൻലാൽ. മോഹൻലാൽ- പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോഹൻലാൽ തിരുവനന്തപുരത്തെ ബിജെപി  സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം. ‘വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെ കുറിച്ച് സംസാരിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് ഇപ്പോൾ മോഹൻലാൽ വ്യക്തമാക്കിയിരിക്കുന്നത്. മുൻപു മറ്റു പാർട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അപ്പോഴും ഇങ്ങനെ പലതും പുറത്ത് വന്നു. ഇപ്പോൾ ഞാൻ ജോലി ചെയ്യുകയാണെന്നും മോഹൻലാൽ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top