Advertisement

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയാൾ മറ്റൊരു കേസിൽ സിബിഐ കസ്റ്റഡിയിൽ

September 6, 2018
0 minutes Read
amol kale

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലക്കേസിലെ പ്രധാന പ്രതി അമോൽ കാലെ മറ്റൊരു കേസിൽ സിബിഐ കസ്റ്റഡിയിൽ. യുക്തിവാദി നേതാവ് നരേന്ദ്ര ധാഭോൽക്കറിനെ കൊലപ്പെടുത്തിയ കേസിലാണ് അമോൽ കാലെയെ ഇപ്പോൾ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ ജയിലിൽ നിന്നാണ് ഇയാളെ സിബിഐ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഗൗരി ലങ്കേഷ് കൊലപാതക കേസിൽ ഇയാൾ പോലീസ് പിടിയിലായത്. കർണ്ണാടക പോലീസാണ് ഇയാളെ പിടികൂടിയത്.
ധാഭോൽക്കർ വധക്കേസിലെ മുഖ്യസൂത്രധാരനാണ് അമോൽ കാലെ എന്നാണ് സിബിഐ വ്യക്തമാക്കുന്നത്. 2013ഓഗസ്റ്റ് 20നാണ് ധാഭോൽക്കർ വധിക്കപ്പെടുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ ഈ രണ്ട് കൊലയും ചെയ്തത് ഒരേ സംഘമാണെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. ഒരേ തോക്കാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ധാഭോൽക്കർ വധക്കേസിലെ പ്രധാന പ്രതി സച്ചിൻ പ്രകാശ് റാവു അൻഡുറെയ്ക്ക് കൊല ചെയ്യാൻ തോക്ക് നല്കിയത് അമോൽ കാലെയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top