Advertisement

സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

September 6, 2018
0 minutes Read
munnar kseb 27 acre land encroachment

സംസ്ഥാനത്ത് വൈദ്യുത ഉത്പാദനത്തിലും ലഭ്യതയിലും കുറവ് വന്നതിനാല്‍ ചില ഭാഗങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. വാർത്തക്കുറിപ്പിലൂടെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്.  കേന്ദ്രപൂളില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ കുറവ് വരികയും സംസ്ഥാനത്തെ വിവിധ ജലവൈദ്യുതപദ്ധതികളില്‍ ഉത്പാദനം മുടങ്ങുകയും കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം വേണ്ടി വരുന്നതെന്നാണ് വാർത്താക്കുറിപ്പിൽ ഉള്ളത്.

വിവിധ കാരണങ്ങളാല്‍ 700 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവിലുള്ളത്. കേന്ദ്രപൂളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിൽ താൽച്ചറിൽ നിന്നും 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്നും 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. ഒപ്പം  ലോവർപെരിയാർ, പന്നിയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കൽ, മണിയാർ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും പ്രളയത്തെ തുടർന്ന് തകരാറിലായിരിക്കുകയാണ്. ഇവയുടെ അറ്റ കുറ്റപ്പണികളും പുരോഗമിക്കുകയാണ്.  വൈകുന്നേരം 6.30 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും എന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top