Advertisement

പക്ഷേ…. സ്വവർഗ്ഗ വിവാഹത്തെ പിന്തുണയ്ക്കില്ല: ആർഎസ്എസ്

September 6, 2018
0 minutes Read
gay sex

ഉഭയ സമ്മത പ്രകാരമുള്ള സ്വവർഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന് കോടതി പ്രഖ്യാപിച്ചെങ്കിലും സ്വവർഗ്ഗ വിവാഹത്തെ പിന്തുണയ്ക്കില്ലെന്ന് ആർഎസ്എസ്. സ്വ വർഗ്ഗ ലൈംഗികത പ്രകൃതി വിരുദ്ധമാണെന്നാണ് ആർഎസ്എസിന്റെ നിലപാട്. സുപ്രീംകോടതി വിധിയില്‍ പറയുന്നതുപോലെ സ്വവര്‍ഗ ലൈംഗികത കുറ്റമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും എന്നാല്‍ അത് സ്വാഭാവികമല്ലാത്തതിനാല്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കില്ലെന്നാണ് ആർഎസ്എസ് പ്രചാർ പ്രമുഖ് അരുൺകുമാർ പറഞ്ഞത്. ഈ വിഷയത്തെ മാനസികവും സാമൂഹ്യവുമായ തലത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ഇന്ത്യൻ സമൂഹം പരമ്പരാഗതമായി സ്വവർഗ്ഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ലെന്നും അരുൺ കുമാർ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top