Advertisement

പ്രളയം; പാസ്പോർട്ടിന് നാളെ പ്രത്യേക ക്യാമ്പ്

September 6, 2018
Google News 1 minute Read
pass port

പ്രളയത്തിൽ പാസ് പോർട്ട് നഷ്ടപ്പെട്ടവർക്കും, കേട് പാട് സംഭവിച്ചവർക്കുമായി വിദേശകാര്യ വകുപ്പ് ശനിയാഴ്ച പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ആലുവയിലും, ചെങ്ങന്നൂരിലുമാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇവിടങ്ങളിലെ പാസ്പോർട്ട് സേവ കേന്ദ്രങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുക.ഫീസും പെനൽറ്റിയും ഈടാക്കുന്നതല്ല. ക്യാംപിൽ പങ്കെടുക്കാനായി www.passportindia.gov.in എന്ന വെബ്സൈറ്റിൽ പാസ്പോർട് റീഇഷ്യുവിനായി റജിസ്റ്റർ ചെയ്യണം. സൈറ്റിൽനിന്നു ലഭിക്കുന്ന റജിസ്ട്രേഷൻ നമ്പറുമായാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടത്.

ക്യാംപുകൾക്കു പുറമേ എല്ലാ പാസ്പോർട് സേവാകേന്ദ്രങ്ങളിലും അപേക്ഷകൾ സ്വീകരിക്കും. പാസ്പോർട് നഷ്ടമായവർ എഫ്ഐആർ കോപ്പിയോ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റോ ഹാജരാക്കണം. പാസ്പോർട്കേടുപറ്റിയവർ അതു ക്യാംപിൽ കൊണ്ടുവരണം. മറ്റു രേഖകൾ ആവശ്യമില്ല. എറണാകുളം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുളളവർ ക്യാംപ് പ്രയോജനപ്പെടുത്തണമെന്നു റീജനൽ പാസ്പോർട് ഒാഫിസർ പ്രശാന്ത് ചന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447731152എന്ന നമ്പറിൽ ബന്ധപ്പെടാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here