ജപ്പാനിൽ ശക്തമായ ഭൂചലനം

വടക്കൻ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 19 പേരെ കാണാതായതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച പുലർച്ചയോടെയാണ് ഉണ്ടായത്.

ഭൂചലനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. ദ്വീപിലേക്കുള്ള വൈദ്യുത ബന്ധവും പൂർണമായും വിച്ഛേദിക്കപ്പെട്ടു. ട്രെയിൻ-വ്യോമ ഗതാഗതവും നിർത്തിവെച്ചിരിക്കുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More