20
Feb 2019
Wednesday
Kuttanadu

ബംഗലൂരുവിൽ വാഹനാപകടം; മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

alappuzha accident killed three of a family

ബംഗലൂരുവിലെ ദേവനഹള്ളിയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ അമനിക്കെരെയ്ക്ക് സമീപമായിരുന്നു അപകടം.

കിംസ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളായ വിശാൽ ചൗധരി, പ്രജ്വൽ, ഭൂഷൻ എന്നിവരാണ് മരിച്ചത്. മൂന്നുപേരും അപകടസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർപോർട്ട് ട്രാഫിക് പോലീസ് കേസെടുത്തു.

Top