ആരോപണങ്ങളുമായി ഹനാന്‍; മനപ്പൂര്‍വ്വം അപകടപ്പെടുത്തിയതെന്ന് സംശയം

കാര്‍ അപകടത്തെതുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ഹനാന്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തന്നെ മനപ്പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഹനാന്‍. വാഹനം ഓടിച്ച ഡ്രൈവര്‍ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ വ്യക്തമാക്കി.അപകടത്തില്‍പ്പെട്ടയുടന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടേക്ക് എത്തിയതില്‍ സംശങ്ങളുണ്ടെന്നും ഹനാന്‍ പറഞ്ഞു.
അപകടസ്ഥലത്തേക്കെത്തിയ ഓണ്‍ലൈന്‍ മാധ്യമത്തെക്കുറിച്ച് കേട്ടിട്ടേയില്ല, വേദനകൊണ്ടുപുളഞ്ഞ എന്റെ വീഡിയോ എടുത്തു,ആരാണ് ആ മാധ്യമത്തിന് വിവരം നല്‍കിയതെന്ന് അറിയില്ല, ഇപ്പോഴും അവര്‍ ശല്യം ചെയ്യുന്നുണ്ടെന്നും ഹനാന്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വടകരയില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടയില്‍ ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.നട്ടെല്ലിന് പരുക്കേറ്റ ഹനാന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here