ഇതാണ് വലാക്; നമ്മുടെ പേടിസ്വപ്‌നമായിരുന്ന ഒരിക്കൽപോലും കണ്ടുമുട്ടരുതെന്നാഗ്രഹിച്ച വലാക് എന്ന കന്യാസ്ത്രീ !

വലാക്…2016 മുതൽ നമ്മെ ഭീതിയിലാഴ്ത്തിയ മുഖം…കോൺജുറിങ്ങ് 2 പുറത്തിറങ്ങിയത് മുതൽ ഇരുണ്ട കോണുകളിലെവിടെയോ നമ്മെ കാത്ത് നമ്മെ ആക്രമിക്കാൻ വലാക്കുണ്ടെന്ന് പേടിച്ചാണ് നാം നടന്നത്. കോൺജുറിങ്ങ് 2 മുതൽ പിന്നെയിറങ്ങിയ സീരീസിലെല്ലാം വലാകിന്റെ സാനിധ്യമുണ്ടാകും.
എന്നാൽ ആരാണ് ആ വലാകായി വേഷമിട്ടിരിക്കുന്നതെന്ന് അറിയുമോ ? ബോണി ആരൺസ്. വർഷങ്ങളായി നമ്മെ പേടിപ്പിച്ച ആ വലാകിന്റെ മുഖംമൂടിക്ക് പിന്നിൽ ബോണി ആരൺസിന്റെ മുഖമാണ്. കോൺജുറിങ്ങിൽ മാത്രമല്ല, ഡിയർ ഗോഡ്, ഷാലോ ഹോൾ, റിസ്റ്റ്കട്ടേഴ്‌സ് : എ ലവ് സ്‌റ്റോറി, ഐ നോ ഹു കിൽഡ് മി, ഹെൽ റൈഡ്, ഡ്രാഗ് മി ടു ഹെൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ബോണി വേഷമിട്ടിട്ടുണ്ട്. പ്രിൻസസ് ഡയറീസിലും ബോണി വേഷമിട്ടിട്ടുണ്ട്.
ബോണിയുടെ മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് നിരവധി പേർ ബോണിയോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതേ ആകൃതികൊണ്ട് തന്നെയാണ് ബോണി കോൺജുറിങ്ങിൽ എത്തുന്നതും ലോകത്തെ കീഴടക്കുന്നതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here