20
Feb 2019
Wednesday
Kuttanadu

പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്താഴ്ച കേരളത്തില്‍

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്താഴ്ച കേരളത്തിലെത്തും. സംഘത്തിന് കേരളത്തില്‍ സന്ദര്‍ശനം നടത്താനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കി. ഇരുപതംഗ സംഘമാണ് കേരളത്തിലെത്തുക. വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ലോക ബാങ്ക് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ലോക ബാങ്ക് സംഘത്തിനുള്ള സന്ദര്‍ശന അനുമതി കേന്ദ്രം ലോകബാങ്കിനു നല്‍കിയത്.

Top