ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോയിൻറ് ക്രിസ്ത്യൻ കൗൺസിൽ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു. സ്റ്റീഫൻ മാത്യൂ, അലോഷ്യ ജോസഫ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആസിഫ് അലി പ്രതിഷേധ വേദിയിൽ എത്തി.

മഠത്തിൽ നടക്കുന്ന പീഡനം ലോക്കപ്പ് പീഡനത്തിന് സമാനമാണെന്നും ജലന്ധർ ബിഷപ്പിന്റേത് ഹീനമായ പ്രവൃത്തിയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

സമരത്തിന് പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ മുൻ ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ, വിഎസ് അച്യുതാനന്ദൻ എന്നിവർ സമരത്തെ പിൻതുണച്ച് രഗംത്തെത്തിയിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top