മോഡിയുടെ മാസ്റ്റര്‍ ബ്രയിന്‍ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്

prasanth kishore

പ്രശാന്ത് കിഷോർ, മോദിയെ ഭരണത്തിലേറ്റിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഇനി രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഉപദേഷ്ടാവായി പ്രവർത്തിച്ച വിദഗ്ധനാണ് പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പ് തന്ത്ര വിദഗ്ധനായി നിർവഹിച്ചുപോന്ന ചുമതലകൾ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങാനാണ് ആഗ്രഹമെന്ന് പ്രശാന്ത് പറഞ്ഞു. ഹൈദരാബാദിലെ ഇന്ത്യൻ ബിസിനസ് സ്‌കൂലിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രശാന്ത് കിഷോർ
സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ പാർട്ടി ഏതെന്നോ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ എന്ന കാര്യത്തിലിതുവരെ വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച് നിതീഷ് കുമാറുമായുള്ള ബന്ധം ദൃഢമായ പശ്ചാത്തലത്തിൽ ജെഡിയു വിലേക്കാകും പ്രശാന്തിന്റെ ചുവടുവെയ്പ്പ്. 2014ലെ തെരഞ്ഞെടുപ്പിൽബിജെപിക്ക് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞ സൂത്രധാരനെന്ന നിലയ്ക്കാണ് പ്രശാന്ത് കിഷോർ വാർത്തകളിൽ ഇടം നേടിയത്.

Top