ഉയ്ഗുര്‍ വിഷയത്തില്‍ ചൈനയില്‍ നിരീക്ഷണം ആവശ്യമെന്ന് ഐക്യരാഷ്ട്രസഭ

ഉയ്ഗുര്‍ വിഷയത്തില്‍ ചൈനയില്‍ നിരീക്ഷണം ആവശ്യമെന്ന് ഐക്യരാഷ്ട്രസഭ ഹ്യൂമെന്‍ റൈറ്റ്‌സ് വാച്ച് മേധാവി മിഷേല്‍ ബാഷ്ലെറ്റ് .ചൈനയെ ഈ കാര്യം അറിയിച്ചെന്ന് ബാഷ്ലെറ്റ് അറിയിച്ചു. ചൈനയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ വിലക്കുകള്‍ നേരിടുന്നതായി ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കണ്ടെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ റൈറ്റ്‌സ് പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ചൈനയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പത്ത് ലക്ഷത്തോളം ഉയ്ഗുര്‍ മുസ്ലീമുകള്‍ രഹസ്യമായി തടങ്കല്‍ ക്യാംപുകളില്‍ കഴിയുന്നതായി പറയുന്നു. ഉയ്ഗുര്‍ വിഭാഗത്തില്‍പെട്ട ഇവരെ മതത്തിനെതിരെ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുന്നു എന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഈ ആരോപണത്തെ ചൈന എതിര്‍ത്തു. ക്യാംപുകള്‍ മതത്തിനെതിരല്ലെന്നും രാഷ്ട്രീയ അവബോധം നല്‍കുന്നതിനാണെന്നും അവര്‍ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളില്‍ നിന്നും രൂക്ഷമായ ഭീഷണി ചൈന നേരിടുന്നുണ്ട്. ഇതില്‍ നിന്നും യുവാക്കളെ ബോധവത്കരിക്കുക മാത്രമാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ സംഭവങ്ങളുടെ സത്യാവസ്ഥ അതല്ലെന്നും, ഉയ്ഗുരുകള്‍ക്കും ക്യാംപിലുള്ള മറ്റ് മുസ്ലീമുകള്‍ക്കും മതപരമായ കാര്യങ്ങളില്‍ വിലക്കുകളുണ്ടെന്നും ചൈനീസ് മാന്ഡറിന്‍ നിര്‍ബന്ധമായി പഠിപ്പിക്കുന്നതായും പാര്‍ട്ടി സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്നതായും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മധ്യപൂര്‍വ ഏഷ്യയില്‍ അധിവസിക്കുന്ന ഗോത്രവിഭാഗമാണ് മുസ്ലീം മത വിശ്വാസികളായ ഉയിഗുറുകള്‍. പശ്ചിമ വടക്ക് ചൈനയിലെ സിങ്ജിയാങിലാണ് ഇവരിലേറെയും അധിവസിക്കുന്നത്. ടര്‍ക്കി, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഇവര്‍ ചെറിയ വിഭാഗങ്ങളായി അധിവസിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here