ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് തോമസ് ഐസക്ക്

സംസ്ഥാനത്തിന് ഇനിയും ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു രൂപ വേണ്ടെന്ന് വച്ചപ്പോള്‍ സംസ്ഥാനത്തിന് നഷ്ടം വന്നത് 500കോടി രൂപയാണ്. കേന്ദ്ര സർക്കാരിന്റെ തീരുമാനം വിചിത്രം. ഇന്ധന നികുതി കൂടുന്നത് വികസനത്തിന് തിരച്ചടിയാണെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിനു പിന്നാലെയാണ് തോമസ് ഐസകിന്റെ പ്രതികരണം.
അതേ സമയം ഇന്നും ഇന്ധനവില വര്‍ദ്ധിച്ചിട്ടുണ്ട്. പെട്രോളിന് ഇന്ന് 14പൈസയും ഡീസലിന് 15 പൈസയും വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഇത് 82.86 പൈസയും 76 രൂപ 88 പൈസയും, കോഴിക്കോട് 83.11 പൈസയും 77.15 പൈസയുമാണ്. ഇന്നലെ രാജ്യവ്യാപകമായി ബന്ദും ഹര്‍ത്താലും നടന്നു. ഇന്നലെ മാത്രം പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here