നവാസ് ഷെരീഫിന്റെ ഭാര്യ അന്തരിച്ചു

അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പത്‌നി ബീഗം ഖുല്‍സൂം ലണ്ടനില്‍ അന്തരിച്ചു. പാകിസ്ഥാന്‍ മുസ്ലീം ലീഗ് പ്രസിഡന്റ് ഷെഹബാസ് ഷെരീഫാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ 2014 ജൂലൈ മുതല്‍ ചികിത്സയിലാണ് ബീഗം ഖുല്‍സു. ഈ അടുത്ത ദിവസങ്ങളില്‍ അവരുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു.
68-കാരിയായ ബീഗം ഖുല്‍സുവിന് കഴിഞ്ഞ വര്‍ഷം തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. 1971-ലാണ് ബീഗം ഖുല്‍സു നവാസ് ഷെരീഫിനെ വിവാഹം കഴിച്ചത്. ഹസന്‍, ഹുസൈന്‍, മറിയം, അസ്മ എന്നിങ്ങനെ നാല് മക്കളാണ് ഈ ദമ്പതികള്‍ക്ക്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here