Advertisement

‘ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അടിയന്തരമായി ഇടപെടണം’; വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്

September 11, 2018
Google News 0 minutes Read

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്. വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കുമാണ് കന്യാസ്ത്രീ കത്തെഴുതിയിരിക്കുന്നത്. ബിഷപ്പിനെതിരെ അടിയന്തര നടപടി വേണമെന്ന് കത്തില്‍ കന്യാസ്ത്രീ ആവശ്യപ്പെടുന്നു. കഴുകന്‍ കണ്ണുകളുമായാണ് ബിഷപ്പ് പ്രാങ്കോ കന്യാസ്ത്രീകളെ കാണുന്നതെന്നും പരാതിക്കാരിയായ കന്യാസ്ത്രീ കത്തില്‍ പറഞ്ഞിട്ടുണ്ട്.

മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെ ബിഷപ്പ് കെണിയില്‍പ്പെടുത്തിയ സംഭവങ്ങളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരകളായ കന്യാസ്ത്രീകളെ ഇതരസംസ്ഥാനത്തേക്ക് സ്ഥലംമാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതിയെന്നും

മിഷനറീസ് ഓഫ് ജീസസിലെ 20 കന്യാസ്ത്രീകള്‍ അഞ്ച് വര്‍ഷത്തിനിടെ അവിടെ നിന്നും പോയെന്നും കത്തില്‍ ഇവര്‍ പറയുന്നു.

കന്യാസ്ത്രീകള്‍ക്ക് സഭ നീതി നല്‍കുന്നില്ല. അമ്മയെപ്പോലെ കണ്ടിരുന്ന സഭ രാണ്ടാനമ്മയായാണ് കന്യാസ്ത്രീകളെ കാണുന്നത്. അതാണ് തന്റെ അനുഭവം തെളിയിച്ചിരിക്കുന്നത്. സഭ സംരക്ഷണം നല്‍കുന്നത് ബിഷപ്പുമാര്‍ക്ക് മാത്രമാണെന്നും കത്തില്‍ പറയുന്നു.

രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് പൊലീസിനേയും രാഷ്ട്രീയനേതാക്കളേയം ബിഷപ്പ് ഫ്രാങ്കോ മുള്ളക്കല്‍ സ്വാധീനിച്ചെന്നും കത്തില്‍ കന്യാസ്ത്രീ പറയുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here