കിട്ടാക്കട പ്രശ്‌നം നേരിടാന്‍ രഘുറാം രാജന്റെ നിര്‍ദ്ദേശം

നിഷ്‌ക്രിയാസ്തി പരിഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകളുടെ ഭരണസംവിധാനവും, കിട്ടാക്കടം തിരിച്ചു പിടിക്കല്‍ നടപടികളും മെച്ചപ്പെടുത്തണമെന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ ഡോ രാജന്‍ അഭിപ്രായപ്പെട്ടു. കടം തിരിച്ചു പിടിക്കല്‍ നടപടികള്‍ ശക്തമാക്കണമെന്നും, പൊതു മേഖലാ ബാങ്കുകള്‍ സര്‍ക്കാരില്‍ നിന്നും ആരോഗ്യകരമായ അകലം പാലിക്കണമെന്നും അദ്ദേഹം പറയുന്നു.
കിട്ടാക്കടപ്രശ്‌നം രൂക്ഷമാകാന്‍ സര്‍ക്കാരിന്റെ ഭരണ തീരുമാനങ്ങളുടെ താമസം കാരണമായിട്ടുണ്ടെന്ന് പാര്‍ലമെന്റ് പാനലിനെ അഭിസംബോധന ചെയ്യവേ രഘുറാം രാജന്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയും മുരടിപ്പിലാണ്. ബാങ്കുകള്‍ അമിത ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതും സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസമാകുന്നു. കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തിലെ അപാകതകള്‍ മുതല്‍ അന്വേഷണം നേരിടേണ്ടി വരുമെന്ന ഭയം വരെ യുപിഎ, എന്‍ഡിഎ ഭരണകാലത്തെ കുറവുകളായി ഡോ രാജന്‍ ചൂണ്ടിക്കാട്ടുന്നു.
അമിത ആത്മവിശ്വാസം പുലര്‍ത്തിയ ബാങ്കുകളാകട്ടെ വായ്പാ നടപടിക്രമങ്ങള്‍ പാലിച്ചുമില്ല. ബാങ്കിങ് മേഖലയിലെ കൃത്യമായ വിശകലനങ്ങള്‍ക്കും ആരും തയാറായിട്ടില്ല. പകരം എസ്ബിഐ ക്യാപ്‌സ് , ഐഡിബിഐ എന്നിവയെ അമിതമായി ആശ്രയിക്കുകയും ചെയ്തു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെങ്കില്‍ മാത്രമേ നിഷ്‌ക്രിയാസ്തി കുറയ്ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. നിഷ്‌ക്രിയ്‌സ്തി സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പ് ആര്‍ബിഐ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here