‘ടാറ്റ ടിയാഗോ എന്‍ആര്‍ജി ക്രോസ്’ നാളെ വിപണിയില്‍

കൂടുതല്‍ ബോള്‍ഡ് ആന്‍ഡ് അഗ്രസീവ് ലുക്കിലാണ് പുതിയ ടിയാഗോ എത്തുന്നത്. ക്യാബിനില്‍ പുത്തന്‍ ഡിസൈനുമായാണ് ടിയാഗോ വിപണിയിലെത്തുക.വിപണിയില്‍ വിജയമായ ടിയാഗോ ഉല്‍സവ സീസണ്‍ വിപണി പിടിക്കലെന്ന ലക്ഷ്യത്തോടെയാണ് എത്തുന്നത്.
മാരുതി സുസുക്കി സെലേറിയോയുമായി മല്‍സരത്തിനെത്തുന്ന ടിയാഗോ എന്നാല്‍ പൂര്‍ണ്ണമായും ക്രോസ് ഓവറല്ല. വലുപ്പത്തില്‍ നേരിയ വ്യത്യാസങ്ങളുമായാണ് പുതിയ ടിയാഗോയുടെ വരവ്. 3793 മിമി നീളവും, 1665 മിമി വീതിയും, 1587 മിമി പൊക്കവും വാഹനത്തിനുണ്ട്.
സൗന്ദര്യവല്‍ക്കരണത്തിനുള്ള പല ഘടകങ്ങളും വാഹനത്തിലുണ്ട്. ബമ്പറില്‍ കറുത്ത ക്ലാഡിങ്ങും സൈഡ് സ്‌ക്കര്‍ട്ടിങ്ങും വാഹനത്തിനുണ്ട്. റിയര്‍ ബമ്പറില്‍ സ്‌ക്കിഡ് പ്ലേറ്റും റൂഫ് റെയില്‍സും ടിയാഗോയ്ക്ക് അഴകേറ്റുന്നു. 3 നിറങ്ങളിലാണ് ടിയാഗോ എന്‍ആര്‍ജി വിപണിയിലെത്തുന്നത്. മലബാര്‍ സില്‍വര്‍, ക്യാന്യോണ്‍ ഓറഞ്ച്, ഫ്യൂജി വൈറ്റ് നിറങ്ങളിലെത്തുന്ന ടിയാഗോയ്ക്ക് 14 ഇഞ്ച് ഫോര്‍ സ്‌പോക്ക് അലോയ് വീലുകളാണുള്ളത്.
ഓറഞ്ച്, സില്‍വര്‍ ഇന്‍സര്‍ട്ടുകളുമായി മനോഹരമാക്കിയ ഡാഷ്‌ബോര്‍ഡും വാഹനത്തിനുണ്ട്. 5 ഇഞ്ച് ഇന്‍ഫൊട്ടെയ്ന്‍മെന്റ് സിസ്റ്റം ടോപ് വേരിയന്റുകളില്‍ ലഭിക്കും. നിലവിലെ വിലയില്‍ നിന്ന് 15,000 മുതല്‍ 20,000 വരെ കൂടിയ വിലയിലാകും ടിയാഗോ എത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here