കലോത്സവം നടത്താന്‍ തയ്യാറാണെന്ന് കാസര്‍ഗോഡ്

സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ തയ്യാറാണെന്ന് കാസർഗോഡ് ജില്ലാ ഭരണകൂടം.ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി. മറ്റു ജില്ലകളെല്ലാം പ്രളയവും ദുരിതങ്ങളും അനുഭവിക്കുന്നതിനാൽ ഇത്തവണത്തെ കലോത്സവം കാസർഗോഡിന് അനുവദിക്കണമെന്നാണ് ആവശ്യം. ആലപ്പുഴയായിരുന്നു ഇത്തവണ കലോത്സവം നടത്താന്‍ തെരഞ്ഞെടുത്തിരുന്നത്. 25വര്‍ഷം മുമ്പാണ് കാസര്‍ഗോഡ് കലോത്സവം നടന്നത്.
ആഘോഷങ്ങളില്ലാതെ കലോത്സവം നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ എങ്ങനെ കലോത്സവം സംഘടിപ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ബഹുജന പങ്കാളിത്തത്തോടെ പൊലിമ ഒട്ടും കുറയാതെ കലോത്സവം നടത്താമെന്നാണ് കാസര്‍ഗോഡ് പറയുന്നത്. കലോത്സവം ചർച്ച ചെയ്യുന്നതിനായി 17ന് മാന്വൽ കമ്മിറ്റി ചേരുന്നുണ്ട്. ഇതിന് മുമ്പ് ഇക്കാര്യം സർക്കാറിന്റെ മുന്നിലെത്തിക്കാനാണ് കാസര്‍ഗോഡിന്റെ ശ്രമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here