കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ് റദ്ദാക്കിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് പുറത്തിറക്കിയ ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇക്കാര്യം വ്യക്തമാക്കി. കുട്ടികളുടെ ഭാവിയെ കരുതിയാണ് പ്രവേശനത്തിന് അനുമതി നല്‍കിയതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാറിനല്ല, കോളേജുകള്‍ക്കാണ് തിരിച്ചടി സംഭവിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂർ കരുണ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. കണ്ണൂർ കരുണ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കോടതികളുടെ അധികാരത്തിൽ ഇടപെടാനാണ് സർക്കാർ ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News