Advertisement

രാജി വയ്ക്കാന്‍ തയ്യാറായിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ്

September 12, 2018
Google News 0 minutes Read
another nun complaints about jalandar bishop

പരാതി വന്നയുടന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സഹ വൈദികര്‍ വിലക്കിയതിനാലാണ് രാജിയില്‍ നിന്ന് പിന്മാറിയതെന്നും അഭിമുഖത്തില്‍ ബിഷപ്പ് വ്യക്തമാക്കുന്നു.

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി ഗൂഢാലോചനയെന്ന് ആരോപിച്ച് ജലന്ധര്‍ രൂപത രംഗത്ത് എത്തിയിട്ടുണ്ട് . കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത ആരോപിക്കുന്നു. ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണ സഭയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ്.   ജലന്ധര്‍ രൂപതയേയും സഭയേയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. സത്യം തെളിയുന്നത് വരെ മാധ്യമ വിചാരണയില്‍ മിതത്വം പാലിക്കണമെന്നും സഭ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here