ഫ്‌ളോറൻസ് ചുഴലിക്കാറ്റ് അമേരിക്കൻ തീരത്തേക്ക് അടുക്കുന്നു; ആദ്യം എത്തുക നോർത്ത് കരോലീനയിൽ

അമേരിക്കയെ ഭീതിയിലാഴ്ത്തി ഫ്‌ളോറൻസ് ചുഴലിക്കാറ്റ് അമേരിക്കൻ തീരത്തേക്ക് അടുക്കുന്നു. നോർത്ത് കരോലീന തീരത്തേക്കാണ് ചുഴലിക്കാറ്റ് ആദ്യം എത്തുക.
നിലവിൽ നോർത്ത് കരോലിനയ്ക്ക് 625 മൈൽ അകലെ വരെ ഫ്‌ളോറൻസ് ചുഴലിക്കാറ്റ് എത്തിയിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 105 കിലോമീറ്ററിലധികം ആയിരിക്കും. അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജാഗ്രതാ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ കരോലിന, വിർജിനീയ മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
കാറ്റഗറി നാലിൽനിന്ന് കാറ്റഗറി അഞ്ചിലേക്ക് ചുഴലി കൊടുങ്കാറ്റ് മാറുകയാണെന്നാണ് റിപ്പോർട്ട്. കരോലിനയ്ക്ക് പുറമെ വിർജീനിയയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here