പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയമാണെന്ന് നരേന്ദ്ര മോദി

പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുമ്പോഴാണ് മോദിയുടെ കടന്നാക്രമണം.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെയും കൂട്ടാളികളുടെയും സത്യസന്ധത വെളിപ്പെട്ടു. അഴിമതി ഭരണം കാരണം കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞതാണ്. ഇപ്പോള്‍ പ്രതിപക്ഷമെന്ന നിലയിലും അവര്‍ പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തനിക്ക് സഹതാപമുണ്ട്. ഒരു കുടുംബത്തിന്റെ കുഴപ്പംകൊണ്ടാണ് കോണ്‍ഗ്രസിസ് ഇത്തരം അനുഭവങ്ങള്‍ നേരിടുന്നത്. കോണ്‍ഗ്രസ് വരുന്ന തിരഞ്ഞെടുപ്പില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ നോക്കുമ്പോള്‍ ബിജെപി രാജ്യത്തെ എല്ലാ ജനങ്ങളെയും ഒന്നിപ്പിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here