കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചു; ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍

ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍. ചോദ്യം ചെയ്യലിന് പിന്നാലെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. 19നാണ് ബിഷപ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നത്. പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്നും പോലീസ് വ്യക്തമാക്കി. കര്‍ദിനാളിന് നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ കൃത്യമാണ്. ആ സമയത്ത് ബിഷപ്പ് മഠത്തില്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും 19ന് തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ എത്തുമെന്ന് ബിഷപ്പും രൂപതയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേ സമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. വലിയ ജന പിന്തുണയുമായാണ് സമരം പുരോഗമിക്കുന്നത്. സാംസ്കാരിക-സാമൂഹിക രംഗത്തുള്ളവരും സിനിമാ താരങ്ങളും അടക്കം നിരവധി പേര്‍ സമരപന്തലില്‍ നേരിട്ട് എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസിൽ നിന്ന് അനുകൂല നടപടി ഉണ്ടാകും വരെ സമരവുമായി മുന്നോട്ട് പോകും എന്ന നിലപാടിലാണ് കന്യാത്രീകളും സമര സംഘാടകരായ ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here