അറസ്റ്റ് ഉടനെന്ന് സൂചന; ജാമ്യത്തിനായി ബിഷപ്പിന്റെ നെട്ടോട്ടം

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് മാര്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ ബിഷപ്പ് ജാമ്യത്തിനായുള്ള നെട്ടോട്ടത്തിലാണെന്നും അടുത്ത വൃത്തങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട്. ജാമ്യം തേടി ബിഷപ്പിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ ഉടന്‍ സമീപിച്ചേക്കും. ബിഷപ്പിനെ 19-ാം തിയതി കോട്ടയത്ത് വച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. അറസ്റ്റ് ചെയ്ത ഉടന്‍ ബിഷപ്പിന്റെ ലൈംഗിക ക്ഷമതാ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, 19ന് ഹാജരാകാനുള്ള സമൻസ് കിട്ടിയിട്ടില്ലെന്നാണ് ബിഷപ്പിന്റെ അഭിഭാഷകൻ പറയുന്നത്. അന്വേഷണവുമായി ബിഷപ്പ് സഹകരിക്കുമെന്നും അഭിഭാഷകൻ പറയുന്നു. ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്നും പുറത്താക്കാൻ ലത്തീൻസഭ ആവശ്യപ്പെട്ടേക്കും. ജനരോഷം ശക്തമായതിനെ തുടർന്നാണ് ഈ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here