Advertisement

സാലറി ചലഞ്ചിന്റെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ സര്‍ക്കാര്‍; ശമ്പള പരിഷ്‌കരണത്തിന്റെ നാലാം ഗഡു പണമായി നല്‍കും

September 14, 2018
0 minutes Read
Salary Challenge e

സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ആശ്വാസ വഴിയൊരുക്കി ധനവകുപ്പ്. ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാം ഗഡു പണമായി ഒന്നാം തിയതി തന്നെ കയ്യില്‍ നല്‍കാനാണ് ധനവകുപ്പിന്റെ തീരുമാനം. കയ്യില്‍ കിട്ടുന്ന ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഇതിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കും. ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ ആദ്യ മൂന്ന് ഗഡു പിഎഫില്‍ ലയിപ്പിച്ചിരുന്നു. നാലാം ഗഡു 7.6 ശതമാനം പലിശയോടെ ജീവനക്കാര്‍ക്ക് നല്‍കാനാണ് ധനവകുപ്പിന്റെ തീരുമാനം. ഇതോടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പോകുമ്പോള്‍ അതിനു തുല്യമായ തുക കൈയ്യില്‍ കിട്ടുമെന്ന മെച്ചം ജീവനക്കാര്‍ക്കുണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top