Advertisement

‘കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ സ്വത്ത് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കണം’; ബിജെപി എംപിയുടെ ട്വീറ്റ് വൈറല്‍

September 14, 2018
5 minutes Read
tweet bjp mp

കേരളത്തിലെ പ്രശസ്തമായ മൂന്നു ക്ഷേത്രങ്ങളിലെ സ്വര്‍ണം വിറ്റ് പ്രളയദുരിതബാധിതരെ സഹായിക്കണമെന്ന് ബി.ജെ.പി. എം.പി. ഉദിത് രാജ്. ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ സമ്പത്ത് ഒരു ലക്ഷം കോടിയിലധികംവരും. 21,000 കോടിയുടെ നഷ്ടം നികത്താന്‍ ഇതിലൊരു ഭാഗം ഉപയോഗിക്കാം. ജനങ്ങള്‍ ഈ ആവശ്യം ഉന്നയിക്കണം. ആളുകള്‍ മരിക്കുകയും രോഗബാധിതരാവുകയും ചെയ്യുമ്പോള്‍ അത്തരം സമ്പത്ത് കൊണ്ട് മറ്റെന്താണ് ഉപയോഗമെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു. ബിജെപി എംപിയുടെ ട്വീറ്റ് വൈറല്‍ എം.പിയുടെ ട്വീറ്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top